വര്‍ക്കല നിന്നും മോഷ്ടിച്ച ബൈക്കുമായി യുവാവ് പോലീസ് പിടിയിലായി. കൊല്ലം മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം കുന്നടികിഴക്കതില്‍ വീട്ടില്‍ അമ്പിളി മകന്‍ ആകാശ് (19) ആണ് ഈസ്റ്റ് പോലീസ് സംഘത്തിന്‍റെ പിടിയിലായത്. കഴിഞ്ഞ 11ന് രാത്രി വര്‍ക്കല പാലച്ചിറയിലുളള ഫ്ളാറ്റിന് സമീപം സൂക്ഷിച്ചിരുന്ന പള്‍സര്‍ ബൈക്ക് ആണ് ഇയാള്‍ മോഷ്ടിച്ചത്. ബൈക്കുമായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്ത് ബൈക്കിലിരിക്കുകയായിരുന്ന ഇയാള്‍ പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. സംശയസ്പദമായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം പള്‍സര്‍ ബൈക്കുമായി എത്തിയ യുവാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളോട് ബൈക്കിനെ പറ്റി അന്വേഷിച്ചപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബൈക്ക് അയിരൂരിലുള്ള പ്രവാസിയുടെതാണെന്ന് തിരിച്ചറിഞ്ഞു. ബൈക്ക് ഉടമയോട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ വര്‍ക്കല പാലച്ചിറ താമസമാണെന്നും ബൈക്ക് മോഷണം പോയതാണെന്നും വര്‍ക്കല പോലീസില്‍ പരാതി നല്‍കിയതായും അറിയിച്ചു. തുടര്‍ന്ന് ബൈക്ക് ഉപയോഗിക്കുന്നയാള്‍ ഈസ്റ്റ് സ്റ്റേഷനിലെത്തി ബൈക്ക് തിരച്ചറിഞ്ഞു. ബൈക്കിനൊപ്പം യുവാവിനേയും കോടതിയില്‍ ഹാജരാക്കി. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രതീഷ് കുമാർ, കണ്‍ട്രോള്‍ റൂം എസ്.ഐ ജയലാല്‍, എ.എസ്.ഐ ഗുരുപ്രസാദ്, സി.പി.ഒ മാരായ സജീവ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.