കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകൾ മാറ്റിയെടുക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
▪️മുഷിഞ്ഞ നോട്ടുകൾ - അഴുക്ക് പുറണ്ടത്, പശ അല്ലെങ്കിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നോട്ടുകൾ ആണ് ഈ വിഭാഗത്തിൽപ്പെടുന്നത്.
റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നികുതി, യൂട്ടിലിറ്റി ബില്ലുകൾ പോലുള്ള സർക്കാർ കുടിശ്ശിക അടയ്‌ക്കുമ്പോൾ ഈ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കേണ്ടതാണ്.
കൂടാതെ ഇത്തരം നോട്ടുകൾ കൈമാറുമ്പോൾ അതിന്റെ മൂല്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ ബാങ്കിനോട് ആവശ്യപ്പെടാവുന്നതുമാണ്.
👉🏻വികൃതമാക്കിയ നോട്ടുകൾ
ഒരു ഭാഗം നഷ്‌ടപ്പെട്ടതോ, രണ്ടിൽ കൂടുതൽ കഷ്‌ണങ്ങളായോ എഴുത്ത് കുത്തുകൾ നടത്തി വികൃതമാക്കിയതോ ആയ നോട്ടുകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്.
എക്‌സ്‌ചേഞ്ച് നിയമങ്ങൾ അനുസരിച്ച് ഒരു രൂപ മുതൽ ഇരുപത് രൂപ വരെയുള്ള നോട്ടുകളുടെ 50% ഭാഗം നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ ആ നോട്ടിന്റെ മുഴുവൻ മൂല്യവും ലഭിക്കുന്നതാണ്.
50 ശതമാനത്തിൽ കുറവാണെങ്കിൽ മാറ്റിയെടുക്കാൻ സാധിക്കില്ല. 20 രൂപയ്‌ക്ക് മുകളിലുള്ള നോട്ടുകൾ ആണെങ്കിൽ ആ നോട്ടിന്റെ പ്രധാന ഭാഗത്തിന്റെ 80% ഉണ്ടെങ്കിൽ മുഴുവൻ മൂല്യവും തിരികെ ലഭിക്കുന്നതാണ്.
40-80% ആണെങ്കിൽ പകുതി മൂല്യം ലഭിക്കും. 40 ശതമാനത്തിൽ കുറഞ്ഞ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കുന്നതല്ല.