*വർക്കലയിൽ ഗാർഹിക ജൈവമാലിന്യ സംസ്കരണത്തിന് ബയോ കമ്പോസ്റ്റ് ബിന്നുകൾ*

വർക്കല: വർക്കല നഗരസഭയുടെ ജൈവമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഗാർഹിക ബയോ കമ്പോസ്റ്റ് ബിന്നുകളുടെ വിതരണോദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു. ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, സെക്രട്ടറി, ഹെൽത്ത് വിഭാഗം ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 4000 ബിന്നുകളാണ് ഈ സാമ്പത്തികവർഷം സൗജന്യമായി വിതരണം ചെയ്യുന്നത്. വരും വർഷങ്ങളിൽ നഗരസഭ പ്രദേശത്തെ മുഴുവൻ വീടുകളെയും ഹരിതകർമ്മ സേനയിൽ ഉൾപ്പെടുത്തി ശാസ്ത്രീയമായി ജൈവ, അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുളള കർമ്മപദ്ധതി നടപ്പിലാക്കും.