കണ്ണൂരിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു,രണ്ട് പേർ കസ്റ്റഡിയിൽ

കണ്ണൂര്‍: ആയിരക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്.

നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇന്നലെ അര്‍ദ്ധരാത്രി 12.45 ന് ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപമായിരുന്നു ആക്രമണം നടന്നത്.

വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റബീയ്, ഹനാന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.