തിരുവനന്തപുരം: യുദ്ധഭൂമിയിൽ ഒറ്റപ്പെടുത്താതെ ചേർത്തുപിടിച്ച് ഉറ്റവർക്കരികിലക്കെത്തിച്ച നാടിന് നന്ദിപറഞ്ഞ് യുക്രെയിനിൽ നിന്ന് തലസ്ഥാനത്തെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർണായക ഇടപെടലുകളാണ് തങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിച്ചതെന്ന് അവർപറഞ്ഞു.യുക്രെയിനിൽ നിന്ന് 47 വിദ്യാർത്ഥികൾ കൊച്ചിയിൽ
മണിക്കൂറുകളുടെ ആശങ്കകൾക്കും കാത്തിരിപ്പിനൊടുവിൽ മക്കളെ കണ്ടോടെ മാതാപിതാക്കളും വിങ്ങിപ്പൊട്ടി. മക്കളെ ചേർത്തു പിടിച്ചും നെറുകെയിൽ ചുംബിച്ചും അവർ സന്തോഷം പങ്കുവച്ചു. പഠനം അവശേഷിക്കുമ്പോഴും ആശങ്കയുടെ മണ്ണിൽ നിന്നും നാട്ടിലെത്താൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു.അതേസമയം എയർ ഇന്ത്യ സർവീസ് റദ്ദാക്കിയപ്പോൾ സുഹൃത്തുക്കൾ അടക്കമുള്ളവർ കീവിൽ തനിച്ചായെന്നും, അവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നും കാട്ടാക്കട സ്വദേശിനി മാളവിക സേനനും സുഹൃത്ത് അരിഷ്മയും പറഞ്ഞും. മകന്റെ തുടർ വിദ്യാഭ്യാസത്തിന്റെ ആശങ്കകളാണ് അവസാന വർഷ വിദ്യാർത്ഥി അലൻ ജേക്കബിന്റെ മാതാപിതാക്കളായ ജേക്കബും ലാലി ജേക്കബും പങ്കു വച്ചത്. പലരും അവിടെ പരീക്ഷ എഴുതാനാണ് റിസ്‌കെടുത്ത് നിന്നത്.എന്നാൽ സാഹചര്യം പൊടുന്നനെ യുദ്ധത്തിലേക്ക് മാറി. തങ്ങൾ പഠിച്ചിരുന്ന ബുക്കോവീനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്നും ആറും സെമസ്റ്റർ ഒഴികെയുള്ള വിദ്യാർത്ഥികളെ ഫെബ്രുവരി 15 മുതൽ പോകാൻ അനുവദിച്ചിരുന്നു. ചിലർ പോകാൻ ടിക്കറ്റ് കിട്ടി തലസ്ഥാനമായ കീവിലേക്ക് വന്നപ്പോഴാണ് യുദ്ധം ആരംഭിച്ചത്. ഇതോടെ പലർക്കും ബങ്കറുകളിൽ അഭയം പ്രാപിക്കേണ്ടിവന്നു.മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചത്തേക്ക് ഓൺലൈൻ ക്ലാസ് സജ്ജമാക്കിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾക്ക് ബുക്കോവീനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ സീറ്റ് വാങ്ങി നൽകിയ ഏജറ്റ് മേരി പറഞ്ഞു. തന്റെ രണ്ടു മക്കളും അവിടെയാണ് പഠിക്കുന്നത്. ഇവർ അക്രമണം ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ആരുടെയും വിദ്യാഭ്യാസവും പാതിവഴിലാവില്ലെന്ന് മേരി പറഞ്ഞു. മടങ്ങിയെത്തുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഹെൽപ്പ് ഡെസ്‌ക്ക് തുറന്നിട്ടുണ്ട്.തലസ്ഥാനത്തെത്തിയത് 25പേർ
അഞ്ജു അനിൽകുമാർ,വർഷ ഗോപകുമാർ,അഭിരാമി അജിത്,ബിനുജ ബിനുകുമാർ,നബിന നസീർ,അനഘ അരവിന്ദ്,അഖില സെബാസ്റ്റ്യൻ,അലൻ ജേക്കബ്,സൗരഭ് നായർ,ആനന്ദ്,അളകനന്ദ,അക്ഷയ,ക്രിസ്റ്റീന,അജീഷാ സന്തോഷ്,പ്രീതി,,എബനേസർ,ബ്രിജിറ്റിയ ലക്കി,സോണി ടി.എസ്,അരിഷ്മ ഹരീഷ്,മാളവിക ബാബു സേനൻ,ഹസ്‌ന ഷാജഹാൻ,അന്ന മിന്നു,ലിബൻ വർഗീസ്,അദിത്യ മോഹൻ,അബിൻ മോഹൻ,വിപിൻ അപ്പുക്കുട്ടൻ