*വിശക്കുന്നവർക്ക് ഭക്ഷണവുമായി നിമിഷിന്റെ ‘അക്ഷയപാത്രം’*

പുത്തൻചന്തയിൽ അക്ഷയപാത്രം പദ്ധതി വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു
വർക്കല: വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന അക്ഷയപാത്രം പദ്ധതിയുമായി യുവാവ്. പുത്തൻചന്ത ജോയിന്റ് ആർ.ടി. ഓഫീസിനു സമീപം സ്ഥാപനങ്ങൾ നടത്തുന്ന നിമിഷ് രവീന്ദ്രനാണ് പദ്ധതി നടപ്പാക്കുന്നത്.തന്റെ സ്ഥാപനത്തിനു മുന്നിൽ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള ഫ്രിഡ്ജിൽ ഊണ് കവറിലാക്കി വയ്ക്കുകയാണ് ചെയ്യുന്നത്.
വിശക്കുന്ന ആർക്കും ഇവിടെയെത്തി ഭക്ഷണപ്പൊതിയെടുക്കാം. സൗജന്യമായാണ് ഭക്ഷണം നൽകുന്നത്. ഉച്ചയ്ക്ക് രണ്ടുമണിവരെ ഇവിടെ ഭക്ഷണം ലഭ്യമാകും.
അക്ഷയപാത്രം പദ്ധതി വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്വന്തം ചെലവിലാണ് നിമിഷ് ഭക്ഷണം നൽകുന്നത്. തന്റെ സ്ഥാപനങ്ങളിൽനിന്നുള്ള ലാഭവിഹിതം ഉപയോഗിച്ചാണ് വിശപ്പിന്റെ വിലയറിഞ്ഞുള്ള പദ്ധതി നടപ്പാക്കുന്നതെന്ന് നിമിഷ് പറയുന്നു