തിരുവനന്തപുരം മികച്ച ജില്ലാ കളക്ടറേറ്റ്
മികച്ച ജില്ലാ കളക്ടർ, സബ്കളക്ടർ, ഡെപ്യൂട്ടി കളക്ടർ പുരസ്‌കാരവും തിരുവനന്തപുരം.റവന്യൂ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രഥമ റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച പ്രകടനവുമായി ജില്ല. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറേറ്റായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജില്ലാ കളക്ടർ ഉൾപ്പെടെ 12 വിഭാഗങ്ങളിലെ അവാർഡുകളാണ് തലസ്ഥാന ജില്ല സ്വന്തമാക്കിയത്. തിരുവനന്തപുരം കളക്ടറേറ്റിന് അഭിമാനത്തിന്റെ നിമിഷങ്ങളാണ് പുരസ്‌കാര പ്രഖ്യാപനത്തിലൂടെ ലഭിച്ചത്.മികച്ച കളക്ടറേറ്റ്,മികച്ച ആർ.ഡി.ഒ ഓഫീസ് പുരസ്‌കാരങ്ങൾ ജില്ലയെ തേടിയെത്തി. മികച്ച ജില്ലാ കളക്ടറായി ഡോ.നവ്‌ജ്യോത് ഖോസ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സബ് കളക്ടർ / ആർ.ഡി.ഒ, മികച്ച ഡെപ്യൂട്ടി കളക്ടർ പുരസ്‌കാരങ്ങളും തിരുവനന്തപുരം കളക്ടറേറ്റ് നേടി.എം.എസ് മാധവിക്കുട്ടി മികച്ച സബ്കളക്ടർ / ആർ.ഡി.ഒ പുരസ്‌കാരത്തിന് അർഹയായി. കൊല്ലം സ്വദേശിനിയായ എം.എസ്. മാധവിക്കുട്ടി 2018 ഐ.എ.എസ് ബാച്ചാണ്.എറണാകുളം അസിസ്റ്റന്റ് കളക്ടറായി സേവനം ആരംഭിച്ച മാധവിക്കുട്ടി 2020 സെപ്തംബറിൽ തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു. ഡെപ്യൂട്ടി കളക്ടർമാരുടെ വിഭാഗത്തിൽ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോണും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ഡെപ്യൂട്ടി കളക്ടർ (ജനറൽ)മായ ഇ.മുഹമ്മദ് സഫീറും പ്രഥമ റവന്യൂ അവാർഡുകൾ സ്വന്തമാക്കി.മറ്റ് പുരസ്‌കാരങ്ങൾമികച്ച വില്ലേജ് ഓഫീസർ ഷറഫുദ്ദീൻ.എ (പള്ളിപ്പുറം), മികച്ച തഹസിൽദാർ ശോഭ സതീഷ് (നെയ്യാറ്റിൻകര), മികച്ച തഹസിൽദാർ (ആർ ആർ, എൽ എ)പ്രേംലാൽ എം. പി (സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ), ജനറൽ), മികച്ച വില്ലേജ് ഓഫീസ് വിളപ്പിൽ, മികച്ച ഹെഡ് സർവേയർ അജിതകുമാരി.വി (റീസർവേ സൂപ്രണ്ട് ഓഫീസ്, കഴക്കൂട്ടം), മികച്ച ഹെഡ് ഡ്രാഫ്റ്റ്സ്മാൻ അനിൽകുമാർ.എസ് (സർവേ ഡയറക്ടറേറ്റ്), മികച്ച ഡ്രാഫ്റ്റ്സ്മാൻ പ്രിയ .എൻ (സർവേ ഡയറക്ടറേറ്റ്) ലാൻഡ് റവന്യൂ, സർവേ, ദുരന്തനിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവച്ച ജീവനക്കാർക്കാണ് റവന്യൂ പുരസ്‌കാരം ഏർപ്പെടുത്തിയത്"