ഫോണുകൾ മജിസ്ട്രേറ്റിന് കൈമാറണം, ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി∙ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപടക്കമുള്ളവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ദിലീപിന്റെ ഫോണുകൾ മജിസ്ട്രേട്ടിന് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ദിലീപ് ഹാജരാക്കിയ ആറ് ഫോണുകളിൽ അഞ്ചെണ്ണം അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഐഎംഇഐ നമ്പർ ഒത്തുനോക്കിയായിരുന്നു പരിശോധന. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നു പ്രോസിക്യൂഷൻ വാദിച്ചു.