തുടര്‍ന്ന് ഈ ഭാഗത്ത് ആഴ്ചകളായി വേഗത കുറച്ചാണ് ട്രെയിന്‍ ഓടിക്കുന്നത്. മണിക്കൂറില്‍ 35 കിലോമീറ്ററാണ് ട്രെയിന്റെ വേഗത. എന്നാല്‍ ഈ ഭാഗത്ത് 20 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് ട്രെയിന്‍ ഓടുന്നത്. വിശദ പരിശോധനയ്ക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) വിവരം അറിയിച്ചിട്ടുണ്ട്. കെഎംആര്‍എല്‍ സ്വന്തം നിലയ്ക്കും പരിശോധന നടത്തുന്നുണ്ട്.
എന്നാല്‍ ചരിവ് ഗുരുതരമല്ലെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. മുകള്‍ ഭാഗത്ത് പരിശോധന കഴിഞ്ഞെന്നും താഴെ ഭാഗത്തു കൂടി വിശദമായ പരിശോധന നടത്തുമെന്നുമാണ് കെഎംആര്‍എല്‍ അറിയിച്ചിരിക്കുന്നത്. പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ ചരിവാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അതല്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.
പാളം ഉറപ്പിച്ചിട്ടുള്ള ബുഷുകളുടെ തേയ്മാനം ആണെങ്കില്‍ ബുഷ് മാറ്റിവച്ചും പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലാണ് കെഎംആര്‍എല്‍. എന്നാല്‍ തൂണിനാണ് ചെരിവ് സംഭവിച്ചിട്ടുള്ളതെങ്കില്‍ അത് വലിയ പ്രശ്നം തന്നെയാണ്. തൂണിന് പ്രശ്നം ഉണ്ടെങ്കില്‍ ആറു മാസമെങ്കിലും സര്‍വീസ് നിര്‍ത്തേണ്ടി വരും. ചെറിയ ചെരിവ് ആണെങ്കില്‍ പോലും അത് ഭാവിയില്‍ പ്രശ്നം ഉണ്ടാക്കിയേക്കാം.
അതിനാല്‍ തന്നെ തകരാറുള്ള ഭാഗം പൂര്‍ണമായും മാറ്റി പണിയേണ്ടിവന്നേക്കാം. 347-ാം നമ്പര്‍ തൂണിന്റെ അടിത്തറ പരിശോധിക്കാന്‍ ഒരാഴ്ച മുമ്പ് കുഴിയെടുത്തെങ്കിലും പരിശോധിക്കാനുള്ള ഉപകരണം എത്താന്‍ കാത്തിരിക്കുകയാണ് മെട്രോ അധികൃതർ