നിർധനരോഗികൾക്ക് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി. സി. വിഷ്ണുഭക്തൻ മാസംതോറും നൽകിവരുന്ന ധനസഹായ വിതരണം ഒ.എസ്. അംബിക എം.എൽ.എ.യും സി.വിഷ്ണുഭക്തനും ചേർന്ന് നൽകുന്നു
ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ഒ.എസ്.അംബിക എം.എൽ.എ.
കഴിഞ്ഞ അഞ്ചുവർഷങ്ങളായി ഡയാലിസിസ് ചെയ്യുന്ന 25 പേർക്കും സൂപ്രണ്ട് നിർദേശിക്കുന്ന 25 നിർധനരായ കാൻസർ രോഗികൾക്കും ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി. സി.വിഷ്ണുഭക്തൻ മാസംതോറും നൽകിവരുന്ന ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി. സി.വിഷ്ണുഭക്തൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാപ്പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ബിജു, ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്നം തുടങ്ങിയവർ പങ്കെടുത്തു.