അന്തർ സംസ്ഥാന കള്ളനോട്ട് സംഘ തലവൻ ക്രൈം ബ്രാഞ്ച് പിടിയിൽ!

തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീ.കെ.ആർ.ബിജു അവർകളുടെ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി
1990-2000 കാലഘട്ടത്തിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീ.കെ.ആർ.ബിജുവിന്റെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഗുജറാത്ത് തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കള്ളനോട്ട് കേസുകളിൽ ഉൾപെട്ട് ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ജില്ലയിൽ വിതുര കോട്ടയ്ക്കകം പ്ലാവിളാകത്ത് പുത്തൻവീട്ടിൽ അർജ്ജുനൻ മകൻ പ്രേമൻ എന്നയാളെയാണ് കഴിഞ്ഞ അഞ്ച് കൊല്ലമായി ഒളിവിൽ കഴിഞ്ഞുവരവെ ഇന്നലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യ

13 ഓളം കേസുകളിൽ പ്രതിയായ ടിയാൻ ടി കേസുകളിൽ റിമാൻഡിൽ കഴിഞ്ഞുവരവേ 2017 ൽ ജാമ്യം നേടി പോയതിന് ശേഷം ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതി ടിയാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ടിയാന് തിരുവന്തപുരത്തെ വിവിധ കോടതികളിലും, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, ആലപ്പുഴ എന്നിവിടങ്ങളിലെ കോടതികളിലും കേസുകൾ നിലവിലുണ്ട്.

സമീപ കാലത്ത് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ടായ കള്ളനോട്ട് കേസിലെ പ്രതിയാണ് ഇയാൾ ആ കേസിലേയ്ക്ക് പോലീസ് അന്വേഷിച്ചു വരവെയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്

ടിയാൻ ആറ്റിങ്ങൽ ഭാഗത്ത് ഒളിവിൽ താമസിച്ചുവരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീ.കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ, ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ.ഗോപകുമാർ, ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ.ശശിഭൂഷണൻ നായർ, ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോഹൻലാൽ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ.ക്രിസ്റ്റഫർ ഷിബു, ശ്രീ.പ്രതാപ് കമാർ, ശ്രീ.പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് 5 വർഷമായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.