വർക്കല :ഇടവ സണ്ണി സ്റ്റേഡിയം എന്നറിയപ്പെടുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ അപാകതയും അഴിമതിയുമാണന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ഇടവ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജനകീയ ധർണ നടത്തി.ഇടവ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ജനകീയ ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി. ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു.ഇടവ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൽമാൻ ഷാരു അധ്യക്ഷത വഹിച്ചു.ഡി.സി.സി മെമ്പർ ഷാലി,ഇടവ മുൻ മണ്ഡലം പ്രസിഡന്റ് അൽത്താഫ്,റഷീദാ ബീവി,ശ്രീനാഥ്, പുത്തലി ഭായി, സജീന, പുത്തൂരം നിസാം തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് സ്റ്റേഡിയത്തിലെത്തിയ പ്രതിഷേധക്കാർ റീത്ത് സമർപ്പിച്ചു.