*Aquatic Animal Health-ൽ ആദ്യമായി P H D കരസ്ഥമാക്കിയ ആലം കോട് ഷമീനാ സത്താറിനെ മുൻ MLA ബി.സത്യൻ വീട്ടിൽ ചെന്ന് ആദരിച്ചു.

*Aquatic Animal  Health-ൽ ആദ്യമായി P H D കരസ്ഥമാക്കിയ ആലം കോട് ഷമീനാ സത്താറിനെ മുൻ MLA ബി.സത്യൻ വീട്ടിൽ ചെന്ന് ആദരിച്ചു. ചടങ്ങിൽ അറേബ്യൻ ജ്വല്ലറി എംഡി നാസർ  ആലംകോട് രണ്ടാം വാർഡ് കൗൺസിലർ എ നജാം ഹാഷിർ സവാദ് എന്നിവർ സന്നിഹിതരായിരുന്നു

മുബൈ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷനിൽ നിന്നും ClFE പി.എച്ച്.ഡി നേടിയ ഡോ:ഷമീനയെ ആലംകോട് വസതിയിലെത്തി മുൻ എം എൽ എ സത്യൻ ആദരവ് നൽകി. ആലംകോട് പള്ളിയ്ക്ക് പിറകിൽ ബർക്കത്ത് മൻസിലിൽ, അബ്ദുൾ സത്താറിൻ്റെയും, ഷാജിഹാൻ ബീവിയുടെയും മകളാണ്. കോഴിക്കോട് പാലേരി, പീടികക്കണ്ടി, ശ്രീ.ആബിദാണ് ഭർത്താവ്. നാസർ അറേബ്യൻ്റെ സഹോദരി പുത്രിയുമാണ്. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, വാർഡ് കൗൺസിലർ ലൈലാബീവി, നാസർ അറേബ്യൻ, സവാദ്, ഹാഷിർ എന്നിവരും ചേർന്നാണ് ആദരവ് നൽകിയത്. കൊച്ചി ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും, മുബൈ CIFE ൽ നിന്നും MSC യും, തുടർന്ന് പി.എച്ച്.ഡി യും കരസ്ഥമാക്കിയത്. സമുദ്ര ഗവേഷണം കടൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ കഴിയുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഷമീനയുടെ പ്രബന്ധത്തിലുണ്ട്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കടൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിച്ച് വൻ നേട്ടം കൈവരിക്കാനും, മത്സ്യ ഉല്ലാദനം വർദ്ധിപ്പിക്കാനും കഴിയുന്ന നിർദ്ദേശങ്ങളുണ്ട്. ഷമീനക്ക് ഇനിയും വിദ്യാഭ്യാസ രംഗത്ത് ഉയരങ്ങൾ കീഴടക്കാനാകട്ടെ! നാടിൻ്റെ വിജയാശംസകൾ നേരുന്നു...
MEDIA 16