53 പൊതുവിദ്യാലയങ്ങൾക്ക് കൂടി പുത്തൻ മന്ദിരങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങൾ കൂടി നാടിന് സമർപ്പിക്കുന്നു. മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. 

കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചെലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചെലവിട്ട് നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് യാഥാർഥ്യമാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പൂവച്ചൽ ഗവൺമെന്റ് വി.എച്ച്.എസ്.സി യിൽ ഫെബ്രുവരി 10 ന് 11.30ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായാണ് ഉദ്ഘാടനചടങ്ങ് നടക്കുക.

 രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ 92 സ്‌കൂൾ കെട്ടിടങ്ങളും 48 ഹയർ സെക്കണ്ടറി ലാബുകളും 3 ഹയർ സെക്കണ്ടറി ലൈബ്രറികളും ഉദ്ഘാടനം ചെയ്തിരുന്നു.

#kerala #generaleducation #keralagovernment #UrappodeUnarvodeKeralam #100daysprogramme