തിരുവനന്തപുരം ജില്ലയിലെ വെമ്പായത്ത് എ എൻ ഹാർഡ് വെയർ ഷോപ്പിൽ ഉണ്ടായ തീ പിടിത്തത്തിൽ ഒരു ജീവനക്കാരൻ മരണപെട്ടു. വെമ്പായം ചിറമുക്ക് സ്വദേശി നിസാം (48 വയസ് ) ആണ് മരണപെട്ടത് കാലിന് ചെറിയ അംഗവൈകല്യം ഉള്ളത് കൊണ്ട് തന്നെ കത്തിയമരുന്ന അഗ്നിക്കിടയിലൂടെ ഓടി രക്ഷപെടുക സാധ്യമായിരുന്നില്ല. കത്തി കരിഞ്ഞ നിസാമിന്റെ മൃതദേഹം ഫയർ ഫോഴ്സിന്റെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനോടുവിൽ ജില്ലയിലെ പത്തോളം ഫയർ ഫോഴ്‌സ് വാഹനങ്ങളുടെ സഹായത്തോടെ ആണ് തീ കെടുത്താൻ കഴിഞ്ഞത്. മന്ത്രി ജി ആർ അനിൽ, എം. എൽ.എ.ഡി കെ മുരളി ജില്ലാകളക്ടർ നവജോത് ഖോസ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.