യുക്രൈന്‍ യുദ്ധഭീതിയില്‍ അയവുവന്നത് ഉള്‍പ്പെടെ ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. 37,440 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തിങ്കളാഴ്ച വില താഴ്ന്ന സ്വര്‍ണവില ചൊവ്വാഴ്ച വീണ്ടും തിരിച്ചുകയറി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും വില താഴുന്നതാണ് ദൃശ്യമായത്.