എച്ച് എം ചരുവിള എന്ന് നാടും നാട്ടുകാരും , പരിചയക്കാരുമാകെ സ്നേഹത്തോടെയും അരുമയോടെയും വിളിച്ചിരുന്ന, ആലംകോട് വഞ്ചിയൂർ പരവൻവിളാകത്ത് വീട്ടിൽ നൂഹുക്കണ്ണ്അണ്ണന്റെയും ഹൗലാബീവിയുടെയും മകൻ ഹിദുർമുഹമ്മദ് എന്ന കരുത്തനായ പൊതുപ്രവർത്തകൻ അന്തരിച്ചിട്ട് ഇന്ന് 39 ആണ്ടാകുന്നു. നന്നേ ചെറുപ്പത്തിൽതന്നെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായിത്തീർന്ന HM ചരുവിള ജീവിതാവസാനംവരെയും കോൺഗ്രസ്സിന്റെ ആദർശങ്ങളെ മുറുകെപ്പിടിച്ചിരുന്നു. നാടകരചയിതാവായും, സംവിധായകനായും, നടനായും കഴിവ് തെളിയിച്ച ഹിദുർമുഹമ്മദ് തികഞ്ഞ കലാപ്രവർത്തകൻ തന്നെയായിരുന്നു. കലാപ്രവർത്തനത്തോടൊപ്പം സജീവ രാഷ്ട്രീയവും അദ്ദേഹത്തിന്റെ ജീവശ്വാസമായിരുന്നു. പൂബംഗ്ലാവിൽ കൃഷ്ണപിള്ള , പി ബാലകൃഷ്ണൻവക്കീൽ , ലോഹിതൻവക്കീൽ , അഡ്വ: രാജപ്പനാചാരി, ഠൗൺദാമോദരൻ തുടങ്ങിയ ആറ്റിങ്ങലിന്റെ എക്കാലത്തേയും വലിയ കോൺഗ്രസ്സ് നേതാക്കളോടൊപ്പം ആറ്റിങ്ങൽ രാഷ്ടീയത്തിൽ നിറഞ്ഞു നിന്നിരുന്ന എച്ച് എം ചരുവിള പല പ്രതിസന്ധി ഘട്ടങ്ങളിലും കോൺഗ്രസ്സിന് മുതൽക്കൂട്ടായിരുന്നു... കോൺഗ്രസ്സിലെ പിളർപ്പിനെത്തുടർന്ന് കോൺഗ്രസ്സ് എസ് നേതാവായി മാറിയ ചരുവിള, കെ ശങ്കരനാരായണപിള്ള , പി വിജയദാസ് , ആലംകോട് ചന്ദ്രൻ , അഡ്വ: പ്രസാദ് തുടങ്ങിയവർക്കൊപ്പം ജില്ലയിലെ കോൺഗ്രസ്സ് എസ്സിന്റെ നേതൃനിരയിലുണ്ടായിരുന്നു. കോൺഗ്രസ് എസ്സ് കൂടിയുൾപ്പെട്ട ഇടതുമുന്നണിയുടെ സമരമുഖങ്ങളിലെ അക്കാലത്തെ പോരാളിയായിരുന്നു എച്ച് എം ചരുവിള. കോൺഗ്രസ്സ് എസ് ജില്ലാക്കമ്മിറ്റി അംഗമായിരുന്ന ചരുവിള 39 വർഷങ്ങൾക്ക് മുൻപൊരു ഫെബ്രുവരി 23 നാണ് അന്തരിച്ചത്. ആറ്റിങ്ങൽ സ്വകാര്യ ബസ്സ് സ്റ്റാന്റിനു സമീപം വാഹനാപകടത്തിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അത് ആറ്റിങ്ങലിന്റെ നഷ്ടങ്ങളിൽ ഒന്നുതന്നെയായിരുന്നു.... A A റഹിം, കാട്ടായിക്കോണം ശ്രീധർ, വക്കം പുരുഷോത്തമൻ , AC ഷൺമുഖദാസ് , Kശങ്കരനാരായണപിള്ള , AK ശശീന്ദ്രൻ , രാമചന്ദ്രൻ കടന്നപ്പള്ളി, പി വിജയദാസ് തുടങ്ങിയവർ ഉൾപ്പെടെയുള്ള നേതാക്കളുടെ നിരതന്നെ എച്ച് എം ചരുവിളയുടെ അന്ത്യചടങ്ങുകളിൽ പങ്കെടുത്തത് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും അംഗീകാരമായിരുന്നു. അകാലത്തിലുള്ള ഈ പ്രീയങ്കരനായ ആലംകോട്ടുകാരന്റെ നഷ്ടം ഇന്നും നഷ്ടമായി തന്നെ അവശേഷിക്കുകയാണ്...........................
കടപ്പാട്... ശ്രീവത്സൻ ആലംകോട്