കടല്‍ക്ഷോഭത്തില്‍ വലിയതുറ കടല്‍പ്പാലത്തിന്റെ പത്ത് തൂണുകള്‍ താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു. കടല്‍പ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്നിക്കല്‍ സ്റ്റഡി നടത്തുവാന്‍ ഐഐടിയെ തുറമുഖ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നാശം നേരിട്ട വലിയതുറ കടല്‍പ്പാലത്തിന്റെ 50 മീറ്റര്‍ ഭാഗത്താണ്പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടത്. കടല്‍പ്പാലത്തിന്റെ തൂണുകള്‍ താഴ്ന്നതിനെ തുടര്‍ന്ന് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി വലിയതുറ സന്ദര്‍ശിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ വാണിജ്യ കേന്ദവും ടൂറിസ്റ്റ് ആകര്‍ഷണവുമായിരുന്ന വലിയതുറ കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി മത്സ്യ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും...