ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 32 പോളിയോ തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങളാണ് നഗരസഭ സജ്‌ജീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ സൗകര്യാർത്ഥം സ്വകാര്യ ബസ് സ്റ്റാൻഡിലും, കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിലുമായി 2 ട്രാൻസിറ്റ് ബൂത്തുകളിലും ഈ സേവനം ലഭ്യമാണ്. നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ ആയിരിക്കും ബൂത്തുകൾ പ്രവർത്തിക്കുന്നത്.
മാമം അംഗൻവാടി, കടുവയിൽ അംഗൻവാടി, കൃഷിഭവൻ അംഗൻവാടി, രാമച്ചംവിള അംഗൻവാടി, സാംസ്കാരിക റീഡിംഗ്റൂം വിളയിൽമൂല, കൊടുമൺ അംഗൻവാടി, എ.സി.എ.സി നഗർ ക്ലബ്, മൂഴിയിൽ അംഗൻവാടി, കുന്നുവാരം അംഗൻവാടി, കൊട്ടിയോട് അംഗൻവാടി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡ്, മുനിസിപ്പൽ ലൈബ്രറിഹാൾ, വിളപ്പുറം അംഗൻവാടി, മണ്ണൂർഭാഗം അംഗൻവാടി, ചിറ്റാറ്റിൻകര അംഗൻവാടി, ഗവ.മോഡൽ പ്രീപ്രൈമറി സ്കൂൾ കിഴക്കേനാലുമുക്ക്, മുനിസിപ്പൽ കോളനി അംഗൻവാടി, തസസ വായനശാല, തച്ചൂർകുന്ന് അംഗൻവാടി, ഗുരുനാഗപ്പൻകാവ് അംഗൻവാടി, ഗ്രാമത്തുമുക്ക് അംഗൻവാടി, ജവഹർ നെഴ്സറി, വലിയകുന്ന് അംഗൻവാടി, ഗവ.എൽ പി സ്കൂൾ ആലംകോട്, ടൗൺ യുപി സ്കൂൾ, ഫാമിലി വെൽഫെയർ സെന്റെർ മനോമോഹന വിലാസം, മൈത്രി ക്ലബ് ചെറുവള്ളിമുക്ക്, വലിയകുന്ന് താലൂക്കാശുപത്രി, അമർ ആശുപത്രി, സമദ് ആശുപത്രി, ഗോകുലം മെഡിക്കൽ സെന്റെർ എന്നിവിടങ്ങളിലായാണ് പോളിയൊ ബൂത്തുകൾ നാളെ പ്രവർത്തിക്കുന്നത്. ഇതിനായി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, വലിയകുന്ന് താലൂക്കാശുപത്രി ഡോക്ടർമാർ, ജെ.പി.എച്ച്.എൻ മാർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ തുടങ്ങിയവരെ ഓരോ കേന്ദ്രങ്ങളിലും നിയോഗിച്ചിട്ടുണ്ട്. നഗരസഭാ പരിധിയിൽ 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികളെയും സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ എത്തിച്ച് തുള്ളി മരുന്ന് ലഭിച്ചുവെന്ന് രക്ഷകർത്താക്കൾ ഉറപ്പ് വരുത്തണം. കൂടാതെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർന്ന് നടത്തുന്ന ഗൃഹസന്ദർശനത്തിനും നാട്ടുകാരുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.