*നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് യുവാവിന് 30 വർഷം കഠിന തടവ്*

ആറ്റിങ്ങൽ ∙ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. നാവായിക്കുളം സ്വദേശി ആദർശ് (27) ന് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേട്ട് കോടതി സ്പെഷൽ ജഡ്ജി ടി.പി പ്രഭാഷ് ലാൽ ആണ് ശിക്ഷ വിധിച്ചത്. 50000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും വിധിച്ചു. 2018 ഡിസംബറിൽ നടന്ന സംഭവത്തിൽ കല്ലമ്പലം പൊലീസാണ് കേസെടുത്തത്. വാടക വീട്ടിൽ താമസിച്ചിരുന്ന ബാലിക ബന്ധുവായ ആദർശിന്റെ വീട്ടിൽ ടിവി കാണുന്നതിന് എത്തിയപ്പോഴായിരുന്നു അതിക്രമം. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയിൽപെട്ട അധ്യാപകർ വിവരം തിരക്കുകയും പരാതി പൊലീസിൽ അറിയിക്കുകയുമായിരുന്നു