ഇരു വൃക്കകളും തകരാറിലായ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിക്ക് സഹായ ഹസ്തവുമായി കിളിമാനൂർ കെ.എസ്.ആർ.ടി-സി ബോണ്ട് - 3. വെഞ്ഞാറമൂട് പിരപ്പൻകോട് കൈതറ കട്ടക്കാലിൽ വീട്ടിൽ സുരേഷ് കുമാർ സുനിത ദമ്പതികളുടെ മൂത്ത മകൾ ആര്യ സുരേഷ് (22) നാണ് സഹായ ഹസ്തവുമായി കിളിമാനൂർ പോങ്ങനാട് കെ.എസ്.ആർ.ടി.സി ബോണ്ട് 3 എത്തിയത്. ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ സമാഹാരിച്ച 40500 രൂപ കൈമാറി. കൂട്ടായ്മയുടെ പ്രതിനിധിയായി കണ്ടക്ടർ സുമ ആര്യ സുരേഷിൻ്റെ വീട്ടിലെത്തി തുക കൈമാറുകയായിരുന്നു.