വർക്കല: വർക്കല താലൂക്ക് ആശുപത്രിയിൽ 28ന് രാവിലെ 10ന് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിക്കും. ഒരു സമയം 10 പേർക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും. ഭാവിയിൽ 3 ഷിഫ്ടുകളിലായി ഒരു ദിവസം 30 പേർക്ക് ഡയാലിസിസ് ചെയ്യാൻ അവസരമുണ്ടാകുമെന്ന് അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. ബി.പി.എൽ കാർഡ് ഉടമകൾക്ക് 450 രൂപയും, എ.പി.എൽ കാർഡ് ഉടമകൾക്ക് 650 രൂപയും ഈടാക്കാനാണ് ആശുപത്രി വികസന സമിതി തീരുമാനിച്ചിരിക്കുന്നത്. 28ന് രാവിലെ 10ന് അഡ്വ. വി ജോയി എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. മുൻസിപ്പൽ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ കുമാരി സുദർശനി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, വാർഡ് കൗൺസിലർ അഡ്വ. അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ബിജു നെൽസൺ എന്നിവർ പങ്കെടുക്കും.