സമാശ്വാസം പദ്ധതി : ഫെബ്രുവരി 28 ന് മുൻപ് രേഖകൾ ഹാജരാക്കണം.

👉🏻സമാശ്വാസം പദ്ധതി ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന വൃക്ക രോഗികളായ ഡയലിസിസ് ചെയ്യുന്നവരും വൃക്ക/ കരള്‍ മാറ്റിവയ്ക്കലിന് വിധേയരായവരും ഹീമോഫീലിയ രോഗബാധിതരും അരിവാള്‍ രോഗികളുമായ കുടിശ്ശിക ധനസഹായം ലഭിക്കേണ്ടവരും 2018 മുതല്‍ ഈ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരും അവരുമാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്.



കേരള സാമൂഹ്യ സുരക്ഷ മിഷന്റെ സമാശ്വാസം പദ്ധതി ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന വൃക്ക രോഗികളായ ഡയലിസിസ് ചെയ്യുന്നവരും വൃക്ക/ കരള്‍ മാറ്റിവയ്ക്കലിന് വിധേയരായവരും ഹീമോഫീലിയ രോഗബാധിതരും അരിവാള്‍ രോഗികളുമായ കുടിശ്ശിക ധനസഹായം ലഭിക്കേണ്ടവരും 2018 മുതല്‍ ഈ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരും അവരുടെ രേഖകള്‍ സമര്‍പ്പിക്കണം.

ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എല്‍ റേഷന്‍കാര്‍ഡ്, ആധാര്‍ എന്നിവയുടെ വ്യക്തമായ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മേല്‍വിലാസം ഉള്‍പ്പെടെയുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോണ്‍ നമ്ബര്‍ എന്നിവ kssmsamaswasam@gmail.com എന്ന മെയില്‍ ഐ.ഡിയിലോ, നേരിട്ടോ, തപാല്‍ മുഖേനയോ ഫെബ്രുവരി 28ന് മുന്‍പായി ലഭ്യമാക്കണം. ഇതു ലഭ്യമാക്കിയാല്‍ മാത്രമേ ധനസഹായം ഈ സാമ്ബത്തിക വര്‍ഷം അനുവദിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0471-2341200.

▪️എന്താണ് സമാശ്വാസം പദ്ധതി.. ❓️

വൃക്ക തകാര്‍ സംഭവിച്ച് സ്ഥിരമായി ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍, വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ സര്‍ജറിക്ക് വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ എന്നിവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം.

വൃക്കയ്ക്ക് തകരാർ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിനു വിധേയരാകുന്ന ബി.പി.എല്‍  വിഭാഗത്തി ല്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസം 1100/- രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നു.

▪️മാനദണ്ഡങ്ങള്‍

അപേക്ഷകന്‍ മാസത്തിലൊരിക്കലെങ്കിലും സ്ഥിരമായി ഡയാലിസിസിന്വിധേയരാകുന്ന ബി.പി.എല്‍ കുടുംബാംഗമായിരിക്കണം.

അപേക്ഷകന്‍റെ പേരില്‍ നാഷണലൈസ്ഡ് ബാങ്കില്‍  അക്കൗണ്ട് ഉണ്ടായിരിക്കണം

മറ്റ് സർക്കാർ ആനുകൂല്യം ലഭിക്കുന്നവർക്കും ഈ പ്രത്യേക ധനസഹായത്തിന് അർഹതയുണ്ടായിരിക്കും.