വെള്ളൂർക്കോണം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദിക്ർ ഹൽഖയുടെ വാർഷികവും ദുആ മജ്ലിസും 27-ാം തിയതി( ഇന്ന് )ഞായറാഴ്ച വൈകിട്ട് 6.30 ന് ജമാഅത്ത് അങ്കണത്തിൽ നടക്കും. ജമാഅത്ത് പ്രസിഡന്റ് ഷറഫുദീൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ഇമാം അബൂഷമ്മാസ്ഇസ്ഹാഖ് ബാഖവി ഉദ്ഘാടനം ചെയ്യും.പെരിങ്ങോട് ചീഫ് ഇമാം അബൂമുഹമ്മദ് ഇദ്രീസുഷാഫി ദുആമജ്ലിസിന് നേതൃത്വം നൽകും.ഷഫീഖ്ബാഖവി,ഷാജഹാൻസൈനി,റഷീ ദ്സഖാഫി,ഷാജഹാൻ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുക്കും.ജമാഅത്ത് സെക്രട്ടറി എസ്.നിസാർ സ്വാഗതവും ട്രഷറർ ഏ.ഏ.ഷുക്കൂർ ഹാജി നന്ദിയും പറയും.