കടയ്ക്കാവൂർ സ്വദേശിയുടെ ഒറ്റയാൾ സമരം ഫലം കണ്ടു : 25 ശുചിമുറികൾ സ്ഥാപിക്കുവാൻ നടപടി തുടങ്ങി.

കടയ്ക്കാവൂർ സ്വദേശിയുടെ ഒറ്റയാൾ സമരം ഫലം കണ്ടു തിരുവനന്തപുരത്ത് 25 ശുചിമുറികൾ സ്ഥാപിക്കുവാൻ അധികൃതർ നടപടി തുടങ്ങി.

കടയ്ക്കാവൂർ കൊച്ചുപാലം സ്വദേശിനികളായ വിജയകുമാർ ഷീജ ദമ്പതികളുടെ മകനാണ്  വിശാഖ്. നിലവിൽ ചിറയിൻകീഴ് താലൂക്ക്‌ ആശുപത്രി ആരോഗ്യഭവനം പദ്ധതിയുടെ വാളണ്ടിയറും ലാബ് ടെക്നിഷ്യനുമാണദ്ദേഹം.

വിശാഖ് തന്റെ ജോലി ആവിശ്യങ്ങൾക്കായി തിരുവനന്തപുരത്ത് യാത്രചെയ്യുമ്പോൾ നേരിട്ട ബുദ്ധിമുട്ടുകളാണ്. അദ്ദേഹത്തെ പരസ്യമായി ഒരു ഒറ്റയാൾ പ്രതിഷേധ സമരപരിപാടിയിലേക്ക് നയിച്ചത്, സെക്രട്ടെറിയറ്റിന് മുന്നിൽ വെസ്റ്റേൺ ക്ലോസെറ്റിട്ട് അതിന് മുകൾ ഇരുന്നു പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു കടയ്ക്കാവൂർ സ്വദേശിയായ വിശാഖ് അന്ന് പ്രതിഷേധിച്ചത്.

വിശാഖ്ന്റെ വ്യത്യസ്തമായ ഒറ്റയാൾ സമരം അന്ന് നിരവധി ദൃശ്യ വാർത്താ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോൾ നഗരസഭ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചിമുറികൾ സ്ഥാപിക്കുവാന് തയ്യാറായിട്ടുള്ളത്.  

ടോയ്ലെറ്റ് സ്ഥാപിക്കുന്നതിനായി 37 സ്ഥലങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അനുമതി ലഭിക്കുന്ന 25 ഇടങ്ങളിലായിരിക്കും ആദ്യഘട്ടമായി ടോയ്ലെറ്റ് നിർമ്മിക്കുക.
ആധുനിക രീതിയിലാണ് ടോയ്ലെറ്റുകൾ സ്ഥാപിക്കുക. ഒറ്റനോട്ടത്തിൽ പരസ്യബോർഡ് സ്ഥാപിച്ചിരിക്കുന്നുവെന്ന രീതിയിലായിരിക്കും ടോയ്ലെറ്റ് സജ്ജമാക്കുന്നത്. പരസ്യങ്ങൾ സ്ഥാപിച്ചാൽ അധിക വരുമാനവും നേടാനാകും. ടോയ്ലെറ്റിന്റെ വരുമാനവും പരിപാലനവും കുടുംബശ്രീയെയോ മറ്റ് സ്വകാര്യഏജൻസികളെയോ ഏല്പിക്കുവാനാണ് പദ്ധതി.