അഞ്ചുതെങ്ങ് വക്കം വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഭൂമികൾ കെട്ടിടങ്ങൾ ടിഎസ് കനാലിനു കുറുകെ കായിക്കര കടവ് പാലം നിർമ്മാണ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിൽ നഷ്ടപരിഹാരത്തിനും , സുതാര്യതയ്ക്കും പുനരധിവാസത്തിനും , പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം കേന്ദ്ര നിയ 30/2013 ) 4 -ാം വകുപ്പ് 1 -ാം ഉപ വകുപ്പ് പ്രകാരമുള്ള വിജ്ഞാപനം 3578 നായി കേരള സംസ്ഥാന അസാധാരണ ഗസറ്റ് ഡിസംബർ 8 ന് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ
സാമൂഹിക പ്രത്യാഘാത നിർണ്ണയ അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനുവേണ്ടി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമി / കെട്ടിടത്തിൽ അവകാശമുള്ള വ്യക്തികൾക്കായി 2022 ഫെബ്രുവരി മാസം 24 -ാം തിയ്യതി വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് കായിക്കര കുമാരനാശാൻ സ്മാരകത്തിൽ വെച്ച് നടക്കുന്ന പബ്ലിക് ഹിയറിംഗ് നടത്തുന്നു.
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് നടത്തുന്ന പബ്ലിക് ഹിയറിംഗിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂ കെട്ടിട ഉടമകൾ കൃത്യമായും പങ്കെടുക്കണമെന്ന് സാമൂഹിക പ്രത്യാഘാത നിർണ്ണയ യൂണിറ്റ് പ്ലാനറ്റ് ചെയർമാൻ അറിയിച്ചു.
👉🏻പബ്ളിക് ഹിയറിംഗിൽ പങ്കെടുക്കേണ്ട ഭൂഉടമസ്ഥരുടെ പേരുവിവരം വക്കം , അഞ്ചുതെങ്ങ് എന്നീ വില്ലേജ് ഓഫീസുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.