ആറ്റിങ്ങൽ നഗരസഭ വാർഡ് 24 ൽ സാക്ഷരതമിഷന്റെ പട്ന ലിഖ്ന അഭിയാൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: നഗരസഭ സാക്ഷരതാമിഷൻ പഠ്ന ലിഖ്ന അഭിയാൻ വാർഡ് തല പ്രവേശനോൽസവം പാലസ് വാർഡ് കൊല്ലയിൽ തോപ്പിൽ വച്ച് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലറും  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ഗിരിജ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഠിതാക്കൾക്കുള്ള പഠനോപകരണം ചെയർപേഴ്സൺ വിതരണം ചെയ്തു. നഗരസഭയെ പൂർണ്ണ സാക്ഷരതയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നോഡൽ പ്രേരക് ജി.ആർ.മിനിരേഖ, പ്രേരക്മാരായ കെ.ആർ. ബിന്ദു,വോളന്റിയർ ടീച്ചർ അജിൻ പ്രഭ, എ.ഡി.എസ് അപർണ്ണ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ പാഠ്യവിഷയത്തെ ആസ്പദമാക്കി പ്രത്യേക ക്ലാസും നിർവ്വഹിച്ചു.