ചിറയിൻകീഴ് : കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പൂയം തിരുനാൾ മഹോത്സവം 2022 മാർച്ച് 10,11,12,13,14 (കുംഭം 26,27,28,29,30) എന്നീ തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു
അഞ്ചു ദിവസത്തെ ക്ഷേത്ര ഉത്സവ ചടങ്ങ്കൾക്ക് പൂർണമായ കോവിഡ് നിയത്രണങ്ങൾ ഉണ്ടായിരിക്കും
ഒന്നാം ഉത്സവ ദിവസം വൈകിട്ട് 6 മണിക്ക് ക്ഷേത്ര സന്നിധിയിൽ ഐശ്വര്യ പൂജ ഉണ്ടായിരിക്കുന്നതാണ്
മൂന്നാം ഉത്സവ ദിവസം വൈകിട്ട് 6മണിക് താലം എഴുന്നള്ളത് ഉണ്ടായിരിക്കുന്നതാണ് നാലാം ഉത്സവം ദിവസം ഉടവാൾ എഴുന്നള്ളിപ് തുടർന്ന് അഞ്ചാം ഉത്സവ ദിവസം രാവിലെ 8:30ന് സമൂഹ പൊങ്കാലയും വൈകിട്ട് 4മണി മുതൽ പറയ്ക്കെഴുന്നള്ളിപ്പ്
ഉത്സവ നാളുകളിൽ എല്ലാ ദിവസവും മാടൻ തമ്പുരാന് വട്ടി പടുക്ക ഭക്തർക്ക് നേർച്ച ആയീ നടത്താവുന്നതാണ്
ക്ഷേത്ര ഉത്സവ പരിപാടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രം ആയിരിക്കും