*കോടിപതികളായി അണ്ടര്‍ 19 താരങ്ങള്‍; രണ്ടാം ദിനത്തില്‍ തിളങ്ങി ലിവിങ്സ്റ്റണ്‍, ശ്രീശാന്തിന് നിരാശ*

ബെംഗളൂരു: ഐപിഎൽ 2022 സീസണ് മുന്നോടിയായുള്ള മെഗാ താരലേലം അവസാനിച്ചു. രണ്ടാം ദിനത്തിലെ ലേലത്തിൽ ഏറ്റവും കൂടുതൽ തുക നേടിയത് ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റനാണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.

അതേസമയം രണ്ടാം ദിനം കോടിപതികളായി ലോകകപ്പ് നേടിയ ഇന്ത്യൻ അണ്ടർ 19 ടീമിലെ താരങ്ങൾ. ലോകകപ്പ് ടീമിലെ ഓൾറൗണ്ടർ രാജ് അംഗദ് ബവയെ 2 കോടിക്ക് പഞ്ചാബ് കിങ്സ് തങ്ങളുടെ ടീമിലെത്തിച്ചു. മറ്റൊരു താരം രാജ്വർദ്ധൻ ഹാംഗർഗെകറെ 1.50 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. അതേസമയം ലോകകപ്പ് നേടിയ ക്യാപ്റ്റൻ യാഷ് ദുളിന് 50 ലക്ഷം മാത്രമാണ് ലഭിച്ചത്. ഡൽഹി ക്യാപ്പിറ്റൽസാണ് താരത്തെ ടീമിലെത്തിച്ചത്.
രണ്ടാം ദിനത്തിൽ ആദ്യം ലേലത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഏയ്ഡൻ മാർക്രത്തെ 2.60 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഈയിടെ സമാപിച്ച ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ വെസ്റ്റിൻഡീസ് താരം ഒഡീൻ സ്മിത്തിനെ 6 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. മലയാളി താരം വിഷ്ണു വിനോദിനെ 50 ലക്ഷത്തിന് സൺറൈസേഴ്സ് സ്വന്തമാക്കി.
ബെംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ തന്നെ ലേലം ആരംഭിച്ചു. ആദ്യ ദിനം ലേല നടപടികൾക്കിടെ തളർന്നുവീണ ഹ്യൂഗ് എഡ്മീഡ്സിന് പകരം കമന്റേറ്റർ ചാരു ശർമയാണ് ഞായറാഴ്ചയും ലേല നടപടികൾ നിയന്ത്രിച്ചത്. എന്നാൽ ലേലം അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോൾ ഹ്യൂഗ് എഡ്മീഡ്സ് തിരിച്ചെത്തി അവസാന കുറച്ച് സമയം ലേലം നിയന്ത്രിച്ചു.
അതേസമയം ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ശ്രീശാന്തിന്റെ പേര് രണ്ടു ദിവസത്തെയും ലേലത്തിനുള്ള പട്ടികയിൽ ഉൾക്കൊള്ളിച്ചില്ല.

അതേസമയം ഡേവിഡ് മലാൻ, ഓയിൻ മോർഗൻ, മാർനസ് ലബുഷെയ്ൻ, സൗരഭ് തിവാരി, ആരോൺ ഫിഞ്ച്, ചേതേശ്വർ പൂജാര, ഇഷാന്ത് ശർമ, ഷെൽഡൻ കോട്രൽ, പിയുഷ് ചൗള, ഇഷ് സോധി, കരൺ ശർമ, തബ്രൈസ് ഷംസി, ധവാൽ കുൽക്കർണി, പവൻ നേഗി, ബെൻ കട്ടിങ്, റോസ്റ്റൻ ചേസ്, ഭാനുക രജപക്സ എന്നിവരെ ആരും വാങ്ങിയില്ല. മലയാളി താരങ്ങളായി സച്ചിൻ ബേബി, സന്ദീപ് വാര്യർ എന്നിവരെയും രണ്ടാം ദിനം ആരും വാങ്ങിയില്ല.

ജയന്ത് യാദവിനെ 1.70 കോടിക്കും വിജയ് ശങ്കറെ 1.40 കോടിക്കും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. മാർക്കോ യാൻസനെ 4.20 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചപ്പോൾ. ശിവം ദുബെ 4 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി. ഖലീൽ അഹമ്മദിനെ 5.25 കോടിക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കി.

40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ടിം ഡേവിഡിനെ 8.25 കോടിക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ജോഫ്ര ആർച്ചറെ 8 കോടിക്കും മുംബൈ സ്വന്തമാക്കി. ചേതൻ സകാരിയയെ 4.20 കോടിക്ക് ഡൽഹി ക്യാപ്പിറ്റൽസ് ടീമിലെത്തിച്ചു. നവ്ദീപ് സെയ്നിയെ 2.60 കോടിക്ക് രാജസ്ഥാൻ റോയൽസ് വാങ്ങി.

രണ്ടാം ദിനത്തിൽ ടീമുകൾ വാങ്ങിയ പ്രധാന താരങ്ങൾ

ലഖ്നൗ സൂപ്പർ ജയന്റ്സ്

കൃഷ്ണപ്പ ഗൗതം 90 ലക്ഷം

ദുഷ്മാന്ദ ചമീര 2 കോടി

എവിൻ ലൂയിസ് 2 കോടി

ഷഹബാസ് നദീം 50 ലക്ഷം

മനൻ വോറ 20 ലക്ഷം

മുംബൈ ഇന്ത്യൻസ്

ടിം ഡേവിഡ് 8.25 കോടി

ജോഫ്ര ആർച്ചർ 8 കോടി

അർജുൻ തെണ്ടുൽക്കർ 30 ലക്ഷം

മായങ്ക് മർക്കാണ്ഡേ 65 ലക്ഷം

ജയ്ദേവ് ഉനദ്കട്ട് 1.30 കോടി

ഡാനിയൽ സാംസ് 2.60 കോടി

ടൈമൽ മിൽസ് 1.50 കോടി

ഫാബിയാൻ അലൻ 75 ലക്ഷം

ഗുജറാത്ത് ടൈറ്റൻസ്

വരുൺ ആരോൺ 50 ലക്ഷം

അൽസാരി ജോസഫ് 2.40 കോടി

വൃദ്ധിമാൻ സാഹ 1.90 കോടി

ഡേവിഡ് മില്ലർ 3 കോടി

മാത്യു വെയ്ഡ് 2.40 കോടി

ജയന്ത് യാദവ് 1.70 കോടി

വിജയ് ശങ്കർ 1.40 കോടി

പഞ്ചാബ് കിങ്സ്

ലിയാം ലിവിങ്സ്റ്റൺ 11.50 കോടി

സന്ദീപ് ശർമ 50 ലക്ഷം

രാജ് അംഗദ് ബവ 2 കോടി

ഒഡീൻ സ്മിത്ത് 6 കോടി

സൺറൈസേഴ്സ് ഹൈദരാബാദ്

ഏയ്ഡൻ മാർക്രം 2.60 കോടി

ഗ്ലെൻ ഫിലിപ്പ് 1.50 കോടി

റൊമാരിയോ ഷെപ്പേർഡ് 7.75 കോടി

സീൻ ആബോട്ട് 2.40 കോടി

വിഷ്ണു വിനോദ് 50 ലക്ഷം

മാർക്കോ യാൻസൻ 4.20 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

സാം ബില്ലിങ്സ് 2 കോടി

ടിം സൗത്തി 1.50 കോടി

അലക്സ് ഹെയ്ൽസ് 1.50 കോടി

അജിങ്ക്യ രഹാനെ 1 കോടി

ഉമേഷ് യാദവ് 2 കോടി

മുഹമ്മദ് നബി 1 കോടി

ചെന്നൈ സൂപ്പർ കിങ്സ്

ഡെവോൺ കോൺവെ 1 കോടി

ക്രിസ് ജോർദാൻ 3.60 കോടി

ആദം മിൻനെ 1.90 കോടി

മിച്ചൽ സാന്റ്നർ 1.90 കോടി

രാജ്വർദ്ധൻ ഹാംഗർഗെകർ 1.50 കോടി

ശിവം ദുബെ 4 കോടി

രാജസ്ഥാൻ റോയൽസ്

കരുൺ നായർ 1.40 കോടി

നവ്ദീപ് സെയ്നി 2.60 കോടി

ഡാരിൽ മിച്ചൽ 75 ലക്ഷം

റാസ്സി വാൻഡർ ഡ്യുസ്സൻ 1 കോടി

നഥാൻ കോൾട്ടർ നെയ്ൽ 2 കോടി

ജെയിംസ് നീഷാം 1.50 കോടി

ഡൽഹി ക്യാപ്പിറ്റൽസ്

ടിം സെയ്ഫെർട്ട് 50 ലക്ഷം

ലുങ്കി എൻഗിഡി 50 ലക്ഷം

യാഷ് ദുൾ 50 ലക്ഷം

ചേതൻ സകാരിയ 4.20 കോടി

ഖലീൽ അഹമ്മദ് 5.25 കോടി

വിക്കി ഒസ്ത്വാൾ 20 ലക്ഷം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

സിദ്ധാർഥ് കൗൾ 75 ലക്ഷം

ഡേവിഡ് വില്ലി 2 കോടി