ഇന്ന് രാവിലെ 7 മണിയോടെ കിടക്കയിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് 108 ആംബുലൻസിൽ കടയ്ക്കൽ
താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരണ സംഭവിക്കുമായിരുന്നുവെന്നും ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും ഡോക്ടർമാർ അറിയിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം എത്തിച്ചു. ആശുപത്രി നടപടികൾ പൂർത്തിയാക്കി ഇന്നു വൈകുന്നേരം ഏഴുമണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: മഞ്ജു മോൾ. മകൾ: ശിവനന്ദ.
..