തിരുവനന്തപുരം: കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലയിൽ നടപ്പാക്കുന്ന സി.യു.സി (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ) പ്രവർത്തനത്തിലൂടെ 10,000 കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന ശില്പശാലയിലാണ് തീരുമാനം. ഒരു ബൂത്തിൽ അഞ്ച് യൂണിറ്റ് കമ്മിറ്റികളാണ് രൂപീകരിക്കുന്നത്. ജില്ലയിലെ 64 മണ്ഡലങ്ങളിലായി 2300 യൂണിറ്റുകൾ രൂപീകരിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സി.യു.സിയുടെ ചുമതല വഹിക്കുന്ന രാധാകൃഷ്‌ണൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ടീമാണ് ശില്പശാലക്ക് നേതൃത്വം നൽകിയത്. ഡി.സി.സി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.പിമാരായ കെ. മുരളീധരൻ, അടൂർപ്രകാശ്, എം. വിൻസെന്റ് എം.എൽ.എ, എൻ. ശക്തൻ, ജി.എസ്. ബാബു, ജി. സുബോധൻ, ടി. ശരത്‌ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, എം.എ. വാഹിദ്, ആർ. സെൽവരാജ്, കെ.എസ്. ശബരീനാഥൻ, ആനാട് ജയൻ, എ.കെ. സാദിക് തുടങ്ങിയവർ പങ്കെടുത്തു..