കിളിമാനൂർ പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെട്ട വട്ടവിള കോളനിയിൽ പട്ടികജാതി വികസന വകുപ്പ് കോർപ്പസ് ഫണ്ട് വിനിയോഗിച്ച് പൂർത്തിയാക്കിയ ജലജീവൻ പദ്ധതി നാടിന് സമർപ്പിച്ചു.ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് വട്ടവിള കോളനിയിൽ പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാജേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉത്ഘാടനം ആറ്റിങ്ങൽ എം.എൽ.എ ഒ .എസ് .അംബിക നിർവഹിച്ചു. വാർഡ് മെബർ ആർ.ശ്യാം നാഥ് , ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ , പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ജി.എൽ അജീഷ് പഞ്ചായത്തംഗങ്ങളായ എൻ.എസ് അജ്മൽ ,എൻ.സലിൽ വാട്ടർ അതോരിറ്റി എ.ഇ നിസാർ തുടങ്ങിയവർ സംസാരിച്ചു.