തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ CITU സംസ്ഥാന ഭാരവാഹികൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളികൾക്ക് തൊഴിൽ ഇടങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, തൊഴിൽ ഇടങ്ങളിൽ അപകട മരണം സംഭവിച്ചാൽ അവരുടെ കുടുംബത്തെ സംരക്ഷിക്കണമെന്നും, ന്യായമായ നഷ്ടപരിഹാരം നൽകണം എന്നും നിവേദനത്തിൽ പറയുന്നു. അതോടൊപ്പം ഓട്ടോമേഷൻ സിസ്റ്റം വരുന്നത് വഴി കരാർ തൊഴിലാളികളുടെ തൊഴിൽ നഷ്ട്ടപ്പെടാതെ അവരെ സംരക്ഷിക്കണമെന്നും കരാർ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കണം എന്നും നിവേദനത്തിൽ പറയുന്നു. കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ CITU സംസ്ഥാന പ്രസിഡന്റ് അഡ്വ.ബി സത്യൻ നിവേദനം ജലവിഭവ മന്ത്രിക്ക് കൈമാറി. കേരള വാട്ടർ അതോറിറ്റി നെയ്യാറ്റിൻക്കര ഡിവിഷനിൽ ജോലി ചെയ്ത് കൊണ്ടിരുന്ന കരാർ തൊഴിലാളി സുനിൽകുമാർ മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ഭാരവാഹികൾ നെയ്യാറ്റിൻക്കര ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയറോടും, നെയ്യാറ്റിൻക്കര എംഎൽഎ ആൻസലനോടും മരണപ്പെട്ട സുനിൽ കുമാറിന്റെ കുടുംബത്തിന് സഹായം എത്തിക്കുന്നതിന് വേണ്ട നടപടികൾ കൈകൊള്ളണമെന്നും ആവിശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ CITU സംസ്ഥാന സെക്രട്ടറി സുഭാഷ്, തിരു: ജില്ലാ സെക്രട്ടറി ശശികുമാർ, ജില്ലാ ട്രഷറർ അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.