BREAKING NEWS പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദർശനം, തിരുവാഭരണം ചാർത്തി ദീപാരാധന


പത്തനംതിട്ട:ശബരിമലയിൽ ഭക്തർക്ക് മകരവിളക്ക് ദർശനം. 6 50 ന് ആയിരുന്നു ആദ്യ ദർശനം. തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം. സർവാഭരണവിഭൂഷിതനായ അയ്യപ്പനെ കണ്ടു തൊഴുത് ഭക്തർ. പതിനായിരങ്ങളാണ് ശബരിമലയിൽ മാത്രം ദർശന സായുജ്യം അടഞ്ഞത്. ടെലിവിഷനിലൂടെയും കോടിക്കണക്കിന് ഭക്തർ ആണ് ദീപാരാധനയും മകരജ്യോതി ദർശനവും നടത്തിയത്.

ദീപാരാധനയ്ക്ക് പിന്നാലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു.