BREAKING NEWS ഇടുക്കിയിൽ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു, കുത്തേറ്റത് രണ്ട് വിദ്യാർഥികൾക്ക്

ഇടുക്കി: ഇടുക്കി എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. രണ്ടു വിദ്യാർത്ഥികൾക്ക് കുത്തേറ്റതായാണ് വിവരം. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് മരിച്ചത്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരാണ് കുത്തിയതെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.

കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കത്തിക്കുത്തു നടന്നത്. കുത്തേറ്റ മറ്റൊരു എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ആശുപത്രിയിലാണ്.

ധീരജിനെ കുത്തിയവര്‍ ഓടിരക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.