തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാ സംബന്ധമായി അമേരിക്കയിലേക്ക്. ഈ മാസം 15 മുതല്‍ 29 വരെയാണ് മുഖ്യമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനം.ഭാര്യ കമല, പഴ്‌സണല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ കൂടെയുണ്ടാകും.മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടര്‍ചികിത്സയ്ക്കായി മുഖ്യമന്ത്രി പോകുന്നത്.ചീഫ് സെക്രട്ടറി വി.പി.ജോയിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.