നെടുമങ്ങാട് വില്ലേജിൽ പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ അസ്സനാരുപിള്ള മകൻ സുൽഫി (42), നെടുമങ്ങാട് വില്ലേജിൽ പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ അസ്സനാരുപിള്ള മകൻ സുനീർ(39), നെടുമങ്ങാട് വില്ലേജിൽ പത്താംകല്ല് ഫാത്തിമ മനുസിലിൽ അബുബേക്കർ മകൻ അയൂബ് (43), അരുവിക്കര വില്ലേജിൽ ഇരുമ്പ മുറിയിൽ കുന്നത്ത്നടയിൽ ചേമ്പുവിളകോണത്തിൽ നിഷാ വിലാസത്തിൽ ശ്രീധരൻ ആചാരി മകൻ ഷാജഹാൻ(56) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 12-ാം തിയതി രാവിലെ 7 മണിയോടുകൂടി അരുവിക്കര സ്വദേശിയും മണ്ടക്കുഴി ജംങ്ഷനിലെ ചിക്കൻ സ്റ്റാളിൽ ജോലിക്കാരനുമായ മാലിക്കിനെ കടയിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. സുൽഫിയും സുനീറും മണ്ടക്കുഴി ജങ്ഷനിൽ നടത്തി വന്നിരുന്ന ഫര്ഴണീച്ചർ ഷോപ്പും തണ്ണിമത്തൻ തട്ടും 11-ാം തിയതി അടിച്ചു തകർത്തത് മാലിക്കും ചേർന്നാണെന്ന് തെറ്റിദ്ധരിച്ചാണ് മാലിക്കിനെ തട്ടിക്കൊണ്ട് പോയത്. മാലിക്കിൻ്റെ നിലവിളി ആൾക്കാർ ശ്രദ്ധിക്കുന്നത് മനസിലാക്കി സത്രംമുക്കിന് സമീപം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മാലിക്കിൻ്റെ പരാതിയിൻമേൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് IPS ൻ്റെ നിർദേശത്തെതുടർന്ന് നെടുമങ്ങാട് ASP രാജ് പ്രസാദ് IPS ൻ്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ സുനിൽ ഗോപി എന്നവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്.