തിരുവനന്തപുരം:കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള പാെലീസ് അസോസിയേഷന്റെയും തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കുടുംബ സഹായനിധി വിതരണം നടത്തി.സർവീസിലിരിക്കെ മരണപ്പെട്ട നെടുമങ്ങാട് ട്രാഫിക് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഷറഫുദ്ദീന്റെ കുടുംബത്തിന് പോത്തൻകോട്,മേലെ മുക്കിലുള്ള വസതിയിൽ മന്ത്രി ജി.ആർ.അനിൽ ചെക്ക് കൈമാറി.ജില്ലാ പൊലീസ് മേധാവി ദിവ്യ വി.ഗോപിനാഥ് അഡീഷണൽ എസ്.പി. ഇ.എസ്. ബിജുമോൻ,നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദ്, ഇരു സംഘടനകളുടെയും നേതാക്കൾ,സംഘടനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി അനിൽകുമാർ ടി.എസ്,കെ.പി.എ. ജില്ലാ സെക്രട്ടറി ജി.വി. വിനു തുടങ്ങിയവർ പങ്കെടുത്തു.