*തിരുവനന്തപുരത്ത് ആര്യൻകോട് പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം.*

തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെയാണ്  പെട്രോള്‍ ബോംബ് ആക്രമണം നടത്തിയത്.രാവിലെ 11.15 ന്  ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് പേരാണ് രണ്ട് ബിയർ കുപ്പികളിലായി നിറച്ച പെട്രോൾ ബോബ്  സ്റ്റേഷനിലേക്ക് എറിഞ്ഞത്. അതിൽ ഒരെണ്ണം പൊട്ടിതെറിച്ച് സ്റ്റേഷനിലെ ജനൽ ചില്ലുകൾ തകർന്നു.  കഴിഞ്ഞ ദിവസങ്ങിൽ  വ്യാപക മയക്കുമരുന്ന് പരിശോധനകൾപോലീസിൻറെ ഭാഗത്തുനിന്ന് നടത്തിയിരുന്നു , അതിനെതിരെ ആക്രമണം നടത്തിയതാകാം എന്ന് ആര്യങ്കോട് പോലീസ് അറിയിച്ചു. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിൽ എത്തി ആക്രമണം നടത്തി  പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

പ്രതികള്‍ക്കായി  ആര്യങ്കോട് പോലീസ് തിരച്ചില്‍ തുടങ്ങി.