ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയും: കേന്ദ്ര ആരോഗ്യ മന്ത്രാലയം; മൂന്നാം തരംഗത്തിന്‍റെ തീവ്രത വാക്സിനേഷൻ കുറച്ചു.

ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്‍റെ തീവ്രത  വാക്സിനേഷൻ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. 15-18 പ്രായമുള്ള കുട്ടികളില്‍ 52 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൂന്നാം തരംഗത്തിന്‍റെ തീവ്രത വാക്സിനേഷൻ കുറച്ചു.