ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സലിംഗിന് സുപ്രീംകോടതിയുടെ അനുമതി. നിലവിലെ മാനദണ്ഡപ്രകാരമായിരിക്കും ഈ വര്‍ഷത്തെ പ്രവേശനം.പ്രവേശനത്തിന് മുന്നാക്ക സംവരണം ഈവര്‍ഷം നടപ്പാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഒ ബി സി സംവരണവും കോടതി ശരിവച്ചു. മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത കോടതി വിശദമായി പരിശോധിക്കും.എട്ടുലക്ഷം വരുമാന പരിധി തുടരുമെന്നും കോടതി വ്യക്തമാക്കി.