ശാന്തസമുദ്രത്തിനടിയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ദ്വീപ് രാഷ്ട്രമായ ടോങ്കയിൽ സുനാമി മുന്നറിയിപ്പ്.
തലസ്ഥാനമായ നുകു അലോഫയിൽ വീടുകൾ ക്കും പള്ളിക്കും മുകളിലേ വലിയ തിര വീശിയടി ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു . സ്ഫോട ആളപായമില്ല . ഹംഗ ടോങ്ക അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്.
നുകു അലോഫയിൽനിന്ന് 65 കിലോമീറ്റർ അകലെയാണ് അഗ്നിപർവതം . വെള്ളത്തിന് മുകളിലേക്ക് ചാരവും പുകയും കൂൺ പോലെ ഉയരുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു . 80 സെന്റി മീറ്റർ വരെ ഉയരമുള്ള തിരകളുണ്ടായേക്കാമെ ന്നാണ് ടോങ്ക കാലാവസ്ഥാ കേന്ദ്രം അറിയിച്ചത് .
ഫിജി , സമോവ എന്നീ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി. ജപ്പാൻ കാലാവസ്ഥ ഏജൻസിയും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂസിലൻഡിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് .
ഏകദേ ശം 105,000 ആളുകളാണ് ടോങ്ക യിലുള്ളത് . കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല .