പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കായ് പദ്ധതിരൂപീകരണ പ്രത്യേക ചർച്ചാവേദി സംഘടിപ്പിച്ചു.
കായിക്കര ആശാൻ സ്മാരക ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച ചർച്ചാവേയ്ക്ക് സാമൂഹ്യ ക്ഷേമ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.
പരിപാടിയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായുള്ള നൂറോളംപേർ പങ്കെടുത്തുകൊണ്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ, ദിവ്യാ ഗണേഷ്, ലിജോബോസ്, സജി സുന്ദർ തുടങ്ങിയവർ പങ്കെടുത്തു.