സമൂഹ അടുക്കളകൾ വീണ്ടും,പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂര്‍ധന്യത്തിലെത്തിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗപ്പകര്‍ച്ച സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ സമൂഹ അടുക്കള വീണ്ടും തുടങ്ങണം. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജീവമാക്കാനും യോഗം തീരുമാനിച്ചു.

അതേസമയം ലോകായുക്ത ഭേദഗതി വിഷയം മന്ത്രിസഭായോഗം ചർച്ച ചെയ്തില്ലെന്നാണ് റിപ്പോർട്ട്.