നന്ദിയോട്: ഓട്ടത്തിനിടയിൽ മറിഞ്ഞ കോൺക്രീറ്റ് മിക് സർ വന്നിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലോട് നന്ദിയോട് കുഴിവിള പച്ചയിൽ പുത്തൻവീട്ടിൽ രാജു എന്ന കുമാരപിള്ളയാണ് [57] മരിച്ചത് . ഒപ്പമുണ്ടായിരുന്ന പച്ച മുടമ്പ് സ്വദേശി രതീഷിനെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറ്റച്ചൽ ഇടക്ക മുക്കിലാണ് സംഭവം. ജീപ്പിൽ ഘടിപ്പിച്ച് വലിച്ചുകൊണ്ടു പോവുകയായിരുന്ന കോൺക്രീറ്റ് മിക്ചർ മെഷീനും വാഹനത്തിനൊപ്പം മറി ഞ്ഞു നിരങ്ങി എതിരേ വരുകയായിരുന്ന കുമാരപിള്ള സഞ്ചരിച്ചിരുന്ന ബൈക്കിൽ വന്നിടിക്കുകയായിരുന്നു.
പരുക്കേറ്റ ഇരുവരേയും വിതുര ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുമാരപിള്ള മരിച്ചിരുന്നു.