സംസ്ഥാനത്ത് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം, സ്കൂളുകൾ അടച്ചു, രാത്രികാല നിയന്ത്രണമില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി. അടുത്ത രണ്ടു ഞായറാഴ്ച കടുത്ത നിയന്ത്രണം.23,30 തീയതികളിൽ ലോക് ഡൗണിനു സമാനമായ നിയന്ത്രണം.

സ്കൂളുകൾ പൂർണമായും അടച്ചു.നാളെ മുതൽ ഓൺലൈൻ ക്ലാസ് മാത്രം.

രാത്രികാല നിയന്ത്രണമില്ല.

രോഗവ്യാപനമേഖല അടിസ്ഥാനമാക്കി വിവാഹച്ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും. തീവ്രവ്യാപനമേഖലയില്‍ 20 പേര്‍ മാത്രം. മറ്റിടങ്ങളില്‍ 50 പേര്‍ വരെ പങ്കെടുക്കാം.

പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ട്.

അഞ്ച് ജില്ലകളിൽ കടുത്ത നിയന്ത്രണം. തിരുവനന്തപുരം പാലക്കാട് ഇടുക്കി പത്തനംതിട്ട വയനാട് ജില്ലകളിലാണ് കടുത്ത നിയന്ത്രണം വരുന്നത്. ഇവിടെ പൊതു പരിപാടികൾക്ക് പൂർണ വിലക്ക് സ്വകാര്യ ചടങ്ങിൽ 20 പേർ മാത്രം പങ്കെടുക്കാം. മതപരമായ ചടങ്ങുകൾ ഓൺലൈനിലൂടെ നടത്താം.

എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ പൊതു പരിപാടികൾക്ക് 50 പേർക്ക് അനുമതി.

തീയറ്റർ, ബാർ നിയന്ത്രണം ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.

ജില്ലകളില്‍ രോഗികളുടെ എണ്ണം നോക്കി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. മാളുകള്‍ സ്വയം നിയന്ത്രിക്കണം.

മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനസർക്കാർ നിർദേശിക്കുന്നത്. തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല.

ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങൾ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം. നേരത്തേ ടിപിആർ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയാകും