ഇന്ന് രാവിലെ 9 30 പിരപ്പൻകോടിന് സമീപം കാവിയാട് ആയിരുന്നു സംഭവം. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കടയ്ക്കലേക്ക് പോകുമ്പോഴായിരുന്നു അപകടം. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേഗൈനോക്കോളജിസ്റ്റ് ഡോക്ടർ ആഷ ജെ ബാബു സഞ്ചരിച്ചി ഒന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന കാറിന് കുറുകെ
മിന്നൽ വേഗതയിൽ പന്നി ഓടുകയായിരുന്നു. പന്നി ഇടിച്ച കാർ നിയന്ത്രണം വിട്ടു പോയെങ്കിലും ഡ്രൈവർ കൃഷ്ണകുമാർ വിദഗ്ധമായി കാർ നിർത്തുകയായിരുന്നു. കാർ അമിതവേഗത്തിൽ അല്ലായിരുന്നു കൊണ്ട് വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. അപകടസമയത്ത് അതുവഴി വലിയ വാഹനങ്ങൾ പോകുകയായിരുന്നു. കാറി ഇടിയേറ്റ പന്നി ചത്തു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് കൊണ്ട് ഡോക്ടറും ഡ്രൈവും സുരക്ഷിതരായിരുന്നു.