ആലംകോട് മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വ്യാപകമായി മോഷണശ്രമം നടന്നിരിക്കുന്നു. കൊച്ചുവിള, ചാത്തമ്പറ എന്നിവിടങ്ങളിലാണ് നിരവധി വീടുകളിലും കടകളിലും കവർച്ചാശ്രമം നടന്നത്. മുൻ നഗരസഭാ കൗൺസിലർ AA സലാം, സെനിത്ത് സലിമിന്റെ വീട്, യഹിയയുടെ വീട്, കണിയാപുരം അമീർഷായുടെ വീട്, സലിമിന്റെ കട എന്നിവ ഉൾപ്പെടെ പലയിടങ്ങളിലും മോഷ്ടാക്കൾ കയറിയിട്ടുണ്ട്. പലയിടത്തും TV നശിപ്പിച്ചു. സാധനങ്ങൾ വലിച്ചുവാരിയിട്ട് നശിപ്പിച്ചു. സമീപത്തെ വീടുകളിലെ മതിൽ ചാടിയ അടയാളങ്ങളുണ്ട്. കുറെ ദിവസമായി ഈ പ്രദേശങ്ങളിൽ മോഷണശ്രമങ്ങൾ നടക്കുന്നതായി നാട്ടുകാർ പറയുന്നു. മൂന്നു ദിവസം മുൻപ് റോഡിലിരുന്ന ഒരു ഇരുചക്ര വാഹനം നശിപ്പിച്ചിരുന്നു. മോഷണത്തിന്റെ വിശദ വിവരങ്ങൾ പശോധനയിലാണ്. മുൻ കൗൺസിലർ എ എ സലാമിന്റെ വീട്ടിൽ നടന്ന മോഷണശ്രമത്തിന്റെ CCTV ദൃശ്യമാണ് ഇതോടൊപ്പം കൊടുക്കുന്നത്.. പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.