പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന മൈക്രോചിപ്പ്, പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക് ഡാറ്റയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇ-പാസ്പോർട്ട്.
ഐഡന്റിറ്റി മോഷണം, വ്യാജരേഖകള്‍ എന്നിവ തടയുന്നതിനും കാര്യക്ഷമമായ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കും ഇ-പാസ്പോർട്ട് സഹായിക്കും.
▪️ഇ-പാസ്‌പോര്‍ട്ടുകള്‍ സുരക്ഷിതമായ ബയോമെട്രിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും ആഗോളതലത്തില്‍ സുഗമമായ ഇമിഗ്രേഷന്‍ പ്രക്രിയ ഉറപ്പാക്കുന്നതുമായിരിക്കും.
▪️ഇമിഗ്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിനൊപ്പം വ്യാജരേഖകള്‍ ഇല്ലാതാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണിത്.
▪️വിദേശയാത്ര ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ പരമ്ബരാഗത ബുക്ക്‌ലെറ്റ് രൂപത്തിലുള്ള പാസ്‌പോര്‍ട്ടാണ് നല്‍കുന്നത്. എന്നിരുന്നാലും, പരമ്ബരാഗത പാസ്‌പോര്‍ട്ടുകള്‍ കൂടുതല്‍ തട്ടിപ്പുകള്‍ക്ക് ഇടയാക്കുന്നുണ്ട്.
▪️പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിപ്പ് പാസ്‌പോര്‍ട്ടിന്റെ പേജ് 2ല്‍ ഉള്ള വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുന്നു. കൂടാതെ ഒരു ഡിജിറ്റല്‍ സുരക്ഷാ ഫീച്ചറും ഇ-പാസ്പോര്‍ട്ടിനുണ്ട്. അതായത് ഓരോ രാജ്യത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയുന്ന തനതായ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ചിപ്പില്‍ ഉണ്ട്.
▪️പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിട്ടുള്ള മൈക്രോചിപ്പ് പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക് ഡാറ്റയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും സൂക്ഷിക്കും. RFID വഴിയുള്ള അനധികൃത ഡാറ്റാ കൈമാറ്റം അനുവദിക്കാത്ത സുരക്ഷാ ഫീച്ചറുകളും ഇതില്‍ ഉണ്ടായിരിക്കും.
▪️ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ എന്ന ആശയം 2017-ല്‍ ഉയര്‍ന്നുവന്നു. അതിനുശേഷം, ഇന്ത്യ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോര്‍ട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ പാസ്‌പോര്‍ട്ടുകളിലെല്ലാം ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.
▪️മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സമ്ബൂര്‍ണ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കാനും രാജ്യത്തിന് പദ്ധതിയുണ്ട്.
▪️പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ (ടിസിഎസ്) തിരഞ്ഞെടുത്തതായും സര്‍ക്കാര്‍ അറിയിച്ചു.
▪️ഇ-പാസ്‌പോര്‍ട്ടുകള്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) മാനദണ്ഡങ്ങള്‍ പാലിക്കും, ഇത് നശിപ്പിക്കാന്‍ പ്രയാസമാണ്.
▪️പാസ്‌പോര്‍ട്ടിന്റെ മുന്‍വശത്തുള്ള ചിപ്പ് ഇ-പാസ്‌പോര്‍ട്ടുകള്‍ക്കായുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള ലോഗോയുമായി വരും.
👉🏻നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിലാണ് (ISP) ഇ-പാസ്‌പോര്‍ട്ട് നിർമ്മിക്കുക.
👉🏻വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ 36 പാസ്‌പോര്‍ട്ട് ഓഫീസുകളും ഇ-പാസ്‌പോര്‍ട്ടുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.