മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ "ഹലോ വേൾഡ്" ന് തുടക്കമായി.

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ "ഹലോ വേൾഡ് " ന് തുടക്കമായി.

ഒന്നു മുതൽ ഏഴ് വരെ ക്ലാസ് കുട്ടികളുടെ ഇംഗ്ലിഷ് ഭാഷാ വികാസത്തിനായ് ആസൂത്രണം ചെയ്ത പദ്ധതിയാണ്  " ഹലോ വേൾഡ് ".

ഈ പദ്ധതിയിലൂടെ ഇംഗ്ലിഷ് ഭാഷാ പഠനം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. കോവിഡ് കാലത്ത് കുട്ടികൾക്ക് രസകരവും ലളിതവുമായ പഠനബോധന രീതികൾ വഴി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഇംഗ്ലിഷ് പഠനബോധന നീതി ശാസ്ത്രം വികസിപ്പിച്ചിരിക്കുകയാണ് ഹലോ വേൾഡിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഹലോ വേൾഡ് പദ്ധതിയുടെ  ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു. പിറ്റിഎ പ്രസിഡന്റ് ജോഷി ജോണി, ഹെഡ്‌മിസ്ട്രസ്സ് ജെസ്സി പെരേര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.